“വികസന” വും അതിൻറെ ഇരകളും

അണക്കരയിൽ എയർപോർട്ട് വന്നാൽ മാറ്റി പാർപ്പിക്കേണ്ടി വരുന്ന ആളുകൾക്ക് ന്യായമായ പ്രതിഫലം നല്കുമെന്നും, ഈ പദ്ധതി അണക്കരയുടെ വലിയ വികസനത്തിന്‌ കാരണമാകുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രചരിപ്പിക്കുന്നത് കണ്ടു. ഇത് എത്രമാത്രം ശരിയാണെന്നറിയാൻ ഈ രാജ്യത്തു മുൻപ് നടന്നിട്ടുള അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന വികസന സംബന്ധിയായ മാറ്റി പാർപ്പിക്കലുകളിലൂടെ ഒന്ന് പെട്ടന്ന് കണ്ണോടിച്ചാൽ മതിയാവും.

കാലങ്ങളായി മാറ്റി പാർപ്പിക്കലിന്റെ ദുരിതം ഏറ്റവും അനുഭവിക്കുന്നത് സാധാരണ കർഷകരും പിന്നോക്ക വിഭാഗക്കാരും ആണ്. ഇതിന് ഒരു പ്രധാന കാരണം ഇവരെ പറഞ്ഞും പ്രവർത്തിച്ചും കബിളിപ്പിക്കാൻ ഏറ്റവും എളുപ്പമാണെന്നതുതന്നെ. വൻകിട ഭൂമാഫിയും അവരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരിൽ ഒരു വിഭാഗവും ഇതിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ഡാമുകളാകട്ടെ, ഹൈവേകളാകട്ടെ, വൻകിട വ്യവസായശാലകളാകട്ടെ, “വികസനത്തിൻറെ” ഇരകൾ എന്നും ആ നാട്ടിലെ പാവങ്ങളും ആദിവാസികളും ആണെന്ന് കാണാം . റൂർഖേല സ്റ്റീൽ പ്ലാൻറ് തുടങ്ങി മുംബൈയിലെ പുതിയ എയർപോർട്ട് വരെ ഇതിന് ഉദാഹരണങ്ങൾ നിരാത്തൻ നിരവധിയാണ്.

നൂറ്റാണ്ട് പഴക്കമുള്ള നിയമങ്ങളാണ് അടുത്ത കാലം വരെ മാറ്റി പാർപ്പിക്കലിന് അവലംബിച്ചിരുന്നത്. 2011-ൽ പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും നാളിതുവരെ പാസ്സാക്കാൻ സാധിച്ചിട്ടില്ല.ഈ നിയമം തന്നെ ശരിയായ അവലോകനങ്ങളും വിശകലനങ്ങളും നടത്തിയാണോ പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതേ കുറുച്ച് പഠിച്ച ഒട്ടുമിക്ക വിദഗ്ദ്ധരും എടുത്തു പറഞ്ഞ ഒരു കാര്യം ഈ നിയമത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കാവുന്ന വ്യവസ്ഥകൾ തന്നെ .ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ മൈത്രേഷ് ഗധകും പരിക്ഷിത് ഘോഷും ഈ നിയമത്തെ കുറിച്ച് പഠിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഒരു ഉദാഹരണം മാത്രം.

കൃഷിക്കുപയുക്തമായ ഫലഭൂയിഷ്ഠമായ ഭൂമി വ്യാവസായികമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരു സാധാരണ കാര്യമാണെന്ന് യൂറോപ്പിലെയും മറ്റും ഉദാഹരണങ്ങൾ നിരത്തി വാദിക്കാമെങ്ങിലും അണക്കരയുടെ കാര്യത്തിൽ സ്ഥിതി തികച്ചും വത്യസ്റ്റമാണെന്ന് കാണാം. ഒന്നാമതായി വലിയ വ്യവസായശാലകൾ സ്ഥാപിക്കാനോ കൃഷി അടിസ്ഥാനമായ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനോ അല്ല ഇവിടെ കൃഷിഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. മറിച്ച് ഇവിടെയുള്ള അവശേഷിച്ച ഭക്ഷ്യവിളകളെ യാതൊരു സാമാന്യബോധവും ഇല്ലാതെ നശിപ്പിച്ചു കളയാനാണ്.ഇനി ടൂറിസം വ്യവസായത്തെ മുൻനിറുത്തിയാണെന്ന് വദിച്ചാൽതന്നെ ലോകത്തൊരിടത്തും ഒരു പ്രദേശത്തും അതിൻറെ തനതു പ്രകൃതിയെ മാറിമറിച്ചുകൊണ്ട് ടൂറിസം വികസിപ്പിച്ചതായി കേട്ടിട്ടില്ല.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ അമ്പേ പരാജയപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിക്കായി ഭൂമി വിട്ടുനല്കിയാൽ ഇവിടുത്തെ കര്ഷകരും തൊഴിലാളികളും സ്വന്തം നാട്ടിൽ അഭയാർഥികളായി മാറേണ്ടി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും ധൂർതിന്റെയും സ്വജന പക്ഷപാതതിന്റെയും വിലനിലങ്ങളായ നമ്മുടെ നാട്ടിൽ പരാജയപ്പെടുമെന്ന് ഏതാണ്ടുറപ്പുള്ള ഈ പദ്ധതിക്കായി മുന്നിട്ടിറങ്ങുന്നതിനു മുൻപ് വസ്തുതാ പരമായി കാര്യങ്ങൾ പഠിക്കുകയാണ് ഇവിടുത്തെ ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചെയ്യേണ്ടത്. ഒരു ചെറിയ, പ്രായോഗികമല്ലാത്ത എയർപോർട്ട് നിർമ്മിച്ചതുകൊണ്ട നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തിന് ഒന്നും നേടാനില്ല. മറിച്ച് ഇവിടുത്തെ കൃഷിയും പ്രകൃതിയെയും നശിപ്പിക്കാതെ സംരക്ഷിച്ചാൽ ലോകംതന്നെ മാതൃകയായി കാണുന്ന ഒരു നാടായി നമുക്ക് മാറാൻ സാധിക്കുകയും ചെയ്യും.

കൃഷിഭൂമി സംരക്ഷിക്കാനും അതുവഴി, ഈ നാടിൻറെ പരിസ്ഥിതിയെ നിലനിർത്താനും ഭക്ഷ്യസുരക്ഷക്കായി തങ്ങളാലാവും വിധം സംഭാവന ചെയ്യാനും അണക്കരയിലെ സാധാരണക്കാരും പാവപെട്ടവരും ആയ കർഷകരും കർഷക തൊഴിലാളികളും നടത്തുന്ന സമരം വിജയിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s