ഏതു തരം ടൂറിസം ആണ് അണക്കരയുടെ വികസനത്തിന്‌ അഭികാമ്യം ?

വലിയ തോതിലുള്ള ടൂറിസം വികസനം എന്നും ഒരു നാടിനെ നശിപ്പിച്ച ചരിത്രമേ ഇന്ത്യയിൽ കാണാൻ കഴിയു. ഒരു കാലത്ത് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയിരുന്ന ഊട്ടി , നൈനിറ്റാൾ , കൊടൈകനാൽ തുടങ്ങിയ മനോഹരമായ പ്രദേശങ്ങൾ ഇന്ന് ഒരു വിദേശ വിനോദ സഞ്ചാരി പോലും രണ്ടാമതൊന്നു പോകാൻ മടിക്കുന്ന വൃത്തിഹീനമായ നഗരങ്ങളായി കഴിഞ്ഞിരിക്കുന്നു. ദീർഘവീക്ഷ്ണമില്ലാത്ത, കുറെ ആളുകളുടെ അത്യഗ്രഹങ്ങളിൽ നിന്നും ഉടലെടുക്കുന്ന വൻകിട ടൂറിസം പദ്ധതികൾ ഒരു  നാടിനെതന്നെ നശിപിച്ച ചരിത്രം ലോകത്തിൻറെ പല ഭാഗങ്ങളിലും നമുക്ക് കാണാൻ സാധിക്കും. കംബോഡിയ, തായ്‌ലാൻഡ്, ഇന്തോനേഷ്യ (മുഖ്യമായും ബാലി ) തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരം ഉത്തരവാദിത്വ രഹിതമായ ടൂറിസം വികനസനം ഇന്ന് ആ നാടുകളെ വെറും സെക്സ് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു . അണക്കര പോലെ നല്ല മണ്ണും കാലാവസ്ഥയും നല്കി പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന ഒരു പ്രദേശത്തിനു ഈ മേഖലയിൽ വളരെ സാധ്യതകലാനുള്ളത് . പക്ഷെ അത് ഇവിടുത്തെ ആവാസ വ്യവസ്ഥയെ തകർത്തുകൊണ്ട് എയർപോർട്ടും മറ്റും സ്ഥാപി ച്ചുകൊണ്ട് ആകരുതെന്ന് മാത്രം . ഒരു ഉത്തരവാദിത്വമുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപിക്കാൻ പല കാര്യങ്ങളും നമുക്ക് ചെയ്യാൻ കഴിയും .

 
* തനതു വിഭവങ്ങളും പ്രകൃതിയും ആയിരിക്കണം ഇവിടുത്തെ ടൂറിസം വികസനത്തിൻറെ മുഖം . അതിനായി നെല്ല് , പച്ചകറികൾ തുടങ്ങിയവ ജൈവ കൃഷിയിലുടെ എവിടെ തന്നെ ഉത്പാദിപ്പിക്കാൻ കഴിയണം . അണക്കരയുടെ നെൽപാടങ്ങളെ നശിപ്പിക്കാതെ സംരക്ഷിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത് . ഇവിടെത്തന്നെ ശീതകാല പച്ചകറികളും മറ്റും ഉല്പദിപ്പ്ക്കൻ കഴിയണം . 
* ധാരാളം ക്ഷീര കർഷകർ ഉള്ള ഒരു നാടാണ് നമ്മുടെത് . ഇവിടുത്തെ പാലിനും പാലുല്പന്നങ്ങൽക്കും ഒരു വിപണി എവിടെ തന്നെ കണ്ടെത്താൻ ഹോം-സ്റ്റേ പോലുള്ള സ്ഥാപനങ്ങളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടായിരിക്കണം.
* വൃത്തിയും വെടിപ്പും സഞ്ചാരികളെ , പ്രത്യേകിച്ച് വിദേശ വിനോദ സഞ്ചാരികളെ ഒരു നാട്ടിലേക്ക് ആകർഷിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നു . സഞ്ചാരികൾ ഇന്ത്യയെ പറ്റി എഴുതുന്ന പരാതികളി ൽ മുഖ്യമായ ഒന്നിതാണ്. 8th മൈൽ ഒരു നല്ല ” Village Square” ആയി വികസിപ്പിക്കാൻ ഇവിടുത്തെ തദ്ദെശ സ്വയംഭരണ സ്ഥാപനങ്ങൾ നടപാതയും മറ്റും നിർമിക്കുക. തണൽ മരങ്ങളും പൂചെടികളും കൊണ്ട് പാതയോരങ്ങളെ ഭംഗിയാക്കാനും വൃത്തിയുള്ള ഒരു പബ്ലിക്‌ കംഫർട്ട് സ്റ്റേഷൻ കുമളി – മുന്നാർ പാതയോട് അടുത്തായി സ്ഥാപിക്കാനും വലിയ എഞ്ചിനീയറിംഗ് പ്രാവിണ്യമോ കോടികളുടെ ചെലവോ വരില്ല .
* ഇവിടുത്തെ ഉത്പന്നങ്ങൾ കർഷകർക്ക് നേരിട്ട് വിപണനം ചെയ്യാൻ ഒരു “Farmers Market” സ്ഥാപിക്കാവുന്നതാണ്‌.. ഇടനിലക്കാരില്ലാതെ ലാഭം മുഴുവനായും നേരിട്ട് കർഷകർക്ക് എത്തിക്കാൻ ഏറ്റവും നല്ല ഒരു ഉപാധിയാണ് Farmers Market.
 
ഇതിനൊന്നും ശ്രമിക്കാതെ ഈ നാടിനെ തന്നെ പാരിസ്ഥിതികമായും സാമൂഹികമായും തകർത്ത് താത്കാലിക സാമ്പത്തിക ലാഭത്തിനു വേണ്ടി എയർപോർട്ട് , ദാവോസ് എന്നൊക്കെ മുറവിളി കൂട്ടുന്നവർ ലോകത്തെ കുറിച്ചോ, വിജയിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ പറ്റിയോ യാതൊരു അറിവും ഇല്ലാത്തവരോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ഈ നാടിൻറെ പുരോഗതിയെയോ നിലനില്പ്പിനെയോ ഒരു വിധത്തിലും വില കല്പ്പിക്കാത്തവരും ആകാനേ തരമുള്ളൂ.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s