“എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !”

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ KSIDC പുറത്തിറക്കിയ അണക്കര എയർപോർട്ടിനെ  കുറിച്ചുള്ള  ഒരു പത്രിക കാണാൻ ഇടയായി . ആദ്യം തോന്നിയത് മേൽ പറഞ്ഞ സിനിമാ ഡയലോഗാണ്‌ . ആ പത്രികയുടെ ഒരു പ്രസക്ത്ത ഭാഗം താഴെ ചേർക്കുന്നു . വായിച്ചു രസിക്കാം..

Image

ഈ പ്രചരണ പത്രികയിലെ  ഓരോ വാചകവും ഇത് എഴുതിയ ആളുകളുടെ അറിവില്ലായ്മയും ലോകപരിചയക്കുറവും വിളിച്ചു പറയുന്നു.  ഇക്കൂട്ടർ തന്നെ ആണൊ എയർപോർട്ട്  കൊണ്ടുവരാനും ആളുകളെ മാറ്റിപാർപ്പിക്കാനും കാലാവസ്ഥ സംരക്ഷിക്കാനും ചുമതല ഉള്ളവർ ? പത്രികയിലെ ചില “ആനമണ്ടത്തരങ്ങൾ”  ഇവിടെ എടുത്തു കാണിക്കട്ടെ. Highlight ചെയ്ത ഭാഗം ശ്രദ്ദിച്ചാൽ അറിയാം ഇത് ഉണ്ടാക്കിയത് എത്രമാത്രം അറിവ് ഈ വിഷയത്തിൽ ഉള്ള ആളുകൾ ആണെന്ന് .
1. സ്വിറ്റ്സർലണ്ടിലെ  ദാവോസ് പോലെ ഇടുക്കിയെ മാറ്റാം എന്ന വാഗ്ദാനം – ദാവോസിൽ എയർപോർട്ട് ഇല്ല , അവിടുത്തെ ഏറ്റവും അടുത്ത എയർപോർട്ട് 160 കി.മീ  ദൂരെ സോറിച്ചിൽ ആണ് ഉള്ളത് . ഇവർ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത് ?
 2 . റെയിൽ  ഗതാഗതം എളുപ്പമല്ല , അതുകൊണ്ട് വിമാനം പകരം ഉപയോഗിക്കാം  എന്ന വാദം – ഇന്ത്യൻ റെയിൽവേ യുടെ എത്ര യാത്രക്കാർക്ക് പകരം വിമാനത്തിൽ യാത്ര ചെയ്യാൻ  സാധിക്കും ?
3 . പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ – കനത്ത മഴയാണ് ഇടിക്കിയിലെ ഇതുവരെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങൾക് മുഖ്യ കാരണം . വലിയ മഴക്കാലത്ത്‌ ഈ ചെറിയ എയർപോർട്ടിൽ ഒരു വിമാനത്തിനും ഇറങ്ങൻ സധിക്കില്ല. വലിയ എയർപോർട്ട്കളിൽ പോലും നമ്മുക്കറിയാം എന്താണ് സ്ഥിതി എന്ന് .
4 . ടൂറിസം ഒരു ഗുണം ആയി പറയുന്നു . ചൻകുരുൻടാൻ മലയും പാടങ്ങളും  തകർത്ത് , പ്രകൃതിയെ മാറ്റി മറിച്ച് ..അതായത് ഇരിക്കുന്ന കമ്പ് മുറിച്ച് എന്ത് ടൂറിസം ? അങ്ങിനെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കിയ നൈനിടാളും ഊട്ടിയും ഇന്ന് കാലാവസ്ഥ ആകെ മാറി ആർക്കും താത്പര്യമില്ലാത്ത നഗരങ്ങളായി നമ്മുടെ  മുൻപിൽ തന്നെ ഉള്ളപ്പോൾ, ഇതിനു  പിന്നിൽ ആരായാലും അത് താത്കാലിക അത്യാഗ്രഹമോ അറിവില്ലായ്മയോ മൂലം ചെയ്യുന്നതെന്നെ കരുതാൻ പറ്റൂ .
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s